മാഹി വിദ്യാലയ മുറ്റങ്ങളിലെ ഓണാഘോഷത്തിന് പകിട്ടേകാൻ മുസ്തഫ മാസ്റ്ററുടെ ഓണപ്പാട്ടെത്തി!

മാഹി വിദ്യാലയ മുറ്റങ്ങളിലെ ആഘോഷത്തിന് മാറ്റുകൂട്ടാനായി അധ്യാപക വൃത്തിയിൽ നിന്നും റിട്ടയർ ചെയ്തിട്ടും പതിവു തെറ്റിക്കാതെ ഓണപ്പാട്ടുമായി മുസ്തഫ മാസ്റ്ററും കുടുംബവുമെത്തി.

“പൂവേ.. പൂവേ …

തുമ്പപ്പൂവേ …

അല്ലിപ്പുവേ … അരളിപ്പൂവേ,

മലരുകളെ പൊലി! പൊലി! പൊലിയേ..

പൊന്നോണത്തിൻ

പൂവിളി പാടി

ഞങ്ങൾ വരുന്നേ..

മാനവരെല്ലാം ഒന്നായ് വാണൊരു നാളിൻ സ്മരണയുണർന്നേ … ”

 

എന്നു തുടങ്ങുന്ന ഗാനത്തിലൂടെ ഓണത്തിന്റെ മഹത്വം തെളിനീരു പോലെ ആസ്വാദക ഹൃദയങ്ങളിലേക്ക് ഒഴുകിയെത്തുന്നു.

വിദ്യാലയത്തിലെ ഓണാഘോഷം വേറിട്ടതാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ഓണക്കാലത്തും കുട്ടികൾക്കായി ഓണപ്പാട്ടുകൾ പാടിയും പാടിപ്പിച്ചും രചിച്ചും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അഭിനന്ദനം നേടാൻ മുസ്തഫ മാസ്റ്റർക്കായിട്ടുണ്ട്.

പ്രളയകാലത്തും കോവിഡു കാലത്തും ഓണാഘോഷം മുടങ്ങിയപ്പോഴും ആർഭാടരഹിതമായ ഓണാഘോഷ സന്ദേശവുമായി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച ‘ഇന്നോണം ‘ ആൽബം ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്..

“മാവേലി നാട്ടിലിന്നോണമാണേ…

മാനവരൊന്നെന്ന ഭാവമാണേ…

മാരി വിതച്ച പ്രളയം ദോഷം,

മറ്റുവാനൊന്നിക്കും കാലമാണേ..

ഉള്ളതെടുത്തന്യ – നേകിടുവാൻ :

ഉള്ളുറപ്പുള്ളവരേറെയുണ്ടേ…

ഉറ്റവരാണെന്ന ചിന്തയോടെ മറ്റുള്ളോർക്കെല്ലാം

കൊടുക്കണുണ്ടേ…

തുണയ്ക്കണുണ്ടേ… ”

എന്നിങ്ങനെ തുടരുന്ന ഗാനം മലയാളി മനസ്സിന്റെ സഹഭാവത്തെ വാഴ്ത്തുന്നുണ്ട്.

മുസ്തഫ മാസ്റ്റർ ഈണമിട്ടു രചിച്ച ‘പൂവേ പൊലി! എന്ന പുതിയ ഓണപ്പാട്ടിനു മനോഹരമായി വാദ്യവിന്യാസം നടത്തി ഓർക്കസ്ട്രേഷൻ നിർവ്വഹിച്ചിരിക്കുന്നത് റേഡിയോ ഏഷ്യയുടെ മുൻ മ്യൂസിക് ഡയറക്ടർ ശശിധരൻ വള്ളിക്കാടാണ്. മാഷോടൊപ്പം ഓണപ്പാട്ട് പാടിയിരിക്കുന്നത് വീട്ടിലെ കുട്ടികളായ

മാഹി കേന്ദ്രീയ വിദ്യാലയത്തിലെ ഒന്പതാം ക്ലാസ്സ് വിദ്യാർഥിനി അനൗം മുസ്തഫയും പന്തക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി അമിൻ അഹ്യാനുമാണ്

വളരെ പുതിയ വളരെ പഴയ