അഴിയൂർ : തിങ്കളാഴ്ച്ച അഴിയൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കൂവ്വക്കണ്ടി മമ്മൂട്ടി സാഹിബ് കോൺഗ്രീറ്റ് റോഡിന്റെയും ദോവിക്കുളം ട്രൈനേജ് ഫുട്പാത്ത് റോഡിന്റെയും ഉദ്ഘാടനം വടകര എം എൽ എ കെ.കെ.രമ നിർവ്വഹിച്ചു.
അഴിയൂർ ഗ്രാമപഞ്ചായത് രണ്ടാം വാർഡിൽ കെ. കെ രമ MLA യുടെ 2022/23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ചിലവഴിച്ചു പൂർത്തീകരിച്ച കുവ്വക്കണ്ടി മമ്മൂട്ടി സാഹിബ് റോഡിന്റെയും ദോബിക്കുളം ഡ്രൈനേജ് കം ഫുട്പാത്ത് റോഡിന്റെയും ഉദ്‌ഘാടനം കെ കെ രമ MLA നിർവ്വഹിച്ചു, പഞ്ചായത്തു പ്രസിഡന്റ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു, രണ്ടാം വാർഡ് മെമ്പർ സാജിദ് നെല്ലോളി സ്വാഗതം പറഞ്ഞു.
പഞ്ചായത്തു മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുൾ റഹീം, സെക്രട്ടറി പി പി ഇസ്മായിൽ, യൂത്ത് ലീഗ് സെക്രട്ടറി ഷാനിസ് മൂസ്സ, സമദ് വി എം, മുൻ വാർഡ് മെമ്പർ സുധ കുളങ്ങര, യൂസഫ് കുന്നുമ്മൽ, നൗഫൽ നിഹാർ, നസീർ നെല്ലോളി, റാജിസ്, ഫൈസൽ ടി കെ, അസീസ് സി കെ, കാസിം, വിജയൻ, അനിൽകുമാർ, ഇസ്ഹാഖ്, ഇഖ്ബാൽ ജംഷീദ് പി പി തുടങ്ങിയവർ ആശംസകൾ നേർന്നു.
വാർഡ് കൺവീനർ നൗഷാദ് പി കെ നന്ദി രേഖപ്പെടുത്തി..