ചോമ്പാലിൽ ലോറിക്കാരിൽ നിന്നും പണം പിടിച്ചു പറി നടത്തിയ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി.

വിശ്രമിക്കാൻ നിർത്തിയിട്ട ലോറിയിലെ ഡ്രൈവറുടെ കയ്യിലുണ്ടായിരുന്ന മുപ്പതിനായിരം രൂപ തട്ടിപ്പറിച്ച കേസിലെ പ്രതി ചെരണ്ടത്തൂര് വടക്കേ കണ്ടിന്മേൽ നൗഷാദി [44]നെയാണ് ചോമ്പാല പോലീസ് തെളിവെടുപ്പിനായി നാദാപുരം റോഡിലെത്തിച്ചത്.
കൂട്ടു പ്രതി ലത്തീഫ് ഒളിവിലാണ്.ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.നാദാപുരം റോഡിൽ ദേശീയ പാതയ്ക്കരികിൽ ലോറി നിർത്തി വിശ്രമിക്കുകയായിരുന്ന ലോറിക്കാരിൽ നിന്നും മുപ്പതിനായിരം രൂപ കവർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നുപുലർച്ചെയായിരുന്നു സംഭവം പാലക്കാട് വെച്ച് മറ്റൊരു കേസിൽപ്പെട്ട നൗഷാദിനെ തെളുവിപ്പിനായി വാങ്ങുകയായിരുന്നു
പ്രതിയെ വടകര കോടതിയിൽ ഹാജരാക്കി.ചോമ്പാല എസ് ഐ രാജേഷ് കെ യുടെ നേതൃത്വത്തിൽ സി പി ഒ മാരായ സി കെ സീബാൻ, അഭിജിത്ത്, . അജീഷ് വാഴയിൽ എന്നിവർ തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നു

വളരെ പുതിയ വളരെ പഴയ