ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ 77ാം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രിൻസിപ്പാൾ ശ്രീമതി സി.പി.ശ്രീജ ടീച്ചർ പതാക ഉയർത്തി . സ്കൂൾ എൻ സി സി, സ്കൗട്ട് & ഗൈഡ്, ജെ ആർ സി , എൻ എസ് എസ് യൂണിറ്റുകൾ അണിനിരന്ന സ്വാതന്ത്ര്യ ദിന പരേഡിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് നാഷണൽ കമ്മീഷണർ (അഡൽട്ട് റിസോഴ്സസ് ) ഡോ.സുകുമാര സല്യൂട്ട് സ്വീകരിച്ചു . സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ പി.ടി.എ പ്രസിഡണ്ട് ശ്രീ കെ ടി കെ പ്രദീപന്റെ അധ്യക്ഷതയിൽ ഡോ.സുകുമാര ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ശ്രീ മനോജ് കുമാർ .കെ ,ഹെഡ് മാസ്റ്റർ ശ്രീ പ്രദീപ് കിനാത്തി , DHM ശ്രീമതി സ്മിത ടീച്ചർ, സ്കൗട്ട് മുൻ ജില്ലാ സിക്രട്ടറി ശ്രീ കെ.എം ചന്ദ്രൻ ,ശ്രീ കെ ചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീമതി സി പി ശ്രീജ ടീച്ചർ സ്വാഗതവും ,ആഘോഷ പരിപാടി കൺവീനർ ശ്രീ കെ.അനിൽകുമാർ മാസ്റ്റർ മാസ്റ്റർ നന്ദിയും പറഞ്ഞു . തുടർന്ന് സുബേദാർ മേജർ ആർ .രഞ്ജിത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ സ്തൂപത്തിൽ പുഷ്പാർച്ചന ചെയ്തു.
കുട്ടികളുമായി കാർഗിൽ യുദ്ധാനുഭവങ്ങൾ പങ്കു വെച്ചു സംസാരിച്ചു . സംവാദചടങ്ങിന് എൻ സി സി ഓഫീസർ ശ്രീ ടി പി രാവിദ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ ദേശഭക്തിഗാനത്തോടുകൂടി ആഘോഷപരിപാടികൾ സമാപിച്ചു.
#tag:
Mahe