ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് യൂണിഫോം ഏർപ്പെടുത്തി.

ഒളവിലം: രാമകൃഷ്ണ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്ക് യൂണിഫോം ഏർപ്പെടുത്തി. സ്കൂൾ പ്രധാന അധ്യാപകൻ ദീപക് തയ്യിൽ 9B ക്ലാസിലെ റഫ്നാസിന് യൂണിഫോം നൽകി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കെ.പി. രതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി സുചിഷ, സ്റ്റാഫ് സെക്രട്ടറി എൻ.പ്രകാശൻ എന്നിവർ സംസാരിച്ചു. കൈറ്റ് മാസ്റ്റർ ബി.സുജിത്തും, കൈറ്റ് മിസ്ട്രസ് പി.എം ശുഭയും പരിപാടിക്ക് നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ