തലശേരി: സ്വകാര്യ ബസിൽ കടത്തുകയായിരുന്ന 80 കുപ്പി മാഹി മദ്യവുമായി ഒഡീഷ സ്വദേശിയെ ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം പിടികൂടി ഒഡീഷ ഘട്ടക് അബിമാനപൂർ ഉജാല ഗോപിനാഥപൂർ സ്വദേശി അപാർട്ടി സ്വയിനെ (30)യാണ്
ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ
കെ അഹമ്മദും സംഘവും അറസ്റ്റ് ചെയ്തത്.
കെ.എൽ 58 ആർ. 5922 നമ്പർ സ്വകാര്യ ബസ്സിൽ നടത്തിയ പരിശോധനയിലാണ് 80 കുപ്പി (24 ലിറ്റർ) മാഹി മദ്യവുമായി പ്രതി പിടിയിലായത്.
പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർ മാരായ മധു ടി വി, സനേഷ് പി വി എന്നിവരും ഉണ്ടായിരുന്നു.