കുഞ്ഞിപ്പള്ളിയിൽ വാഹനാപകടം:കെ എസ് ആർ ടി സി ബസിലേക്ക് സ്വകാര്യ ബസ് ഇടിച്ച് കയറി,നിരവധി പേർക്ക് പരിക്ക്

ചോമ്പാല : കുഞ്ഞിപ്പള്ളിക്കടുത്ത് ദേശീയ പാതയിൽ ഇന്ന് രാവിലെ 8.30 ഓടെയാണ് അപകട മുണ്ടായത് പയ്യന്നൂർ കോഴിക്കോട് റൂട്ടിലോടുന്ന ഋതിക ബസും വടകര ഭാഗത്തു നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോവുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റുമാണ് അപകടത്തിൽപ്പെട്ടത് .

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.
ഇരു ബസുകളുടെയും മുൻഭാഗം തകർന്നു.
ഒരു സ്ത്രീ റോഡിലേക്ക് തെറിച്ചു വീണു. പലരുടെയും നില ഗുരുതരമാണ്.

അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ കയറി വന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു

അപകടത്തിൽപ്പെട്ടവരെ വടകര ഗവ. , സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ചോമ്പാല പോലീസും , നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി

വടകരയിൽ നിന്നും ഫയർ ഫോയ്സ് സംഘവുമെത്തിയിരുന്നു

വളരെ പുതിയ വളരെ പഴയ