ഈസ്റ്റ് പള്ളൂർ ചൊക്ലി ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് ഹൈസ്കൂളിൽ ജനാധിപത്യ പ്രക്രിയകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ ലീഡർ ജനറൽ ക്യാപ്റ്റൻ ക്ലാസ് ലീഡർ പാർലമെന്ററി മെമ്പേഴ്സ് തുടങ്ങിയവർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ചടങ്ങിൽ പള്ളൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ അജയകുമാർ മുഖ്യാതിഥിയായി
എ.എസ് .ഐ രാജേഷ് കുമാർ പ്രിൻസിപ്പൽ ഷെരീഫ് കെ മുഴിയോട്ട് മാനേജർ ഹൈദർ അലി നൂറാനി അധ്യാപികമാരായ സംഗീത , ശ്രീ പ, പ്രിൻഷ തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ സംബന്ധിച്ച മുഖ്യാതിഥി രാഷ്ട്രബോധത്തെ കുറിച്ചും അഴിമതി രഹിത ഭരണത്തെക്കുറിച്ചും ജനസേവനത്തെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയും
കൂടാതെ കാലിക പ്രശസ്തവും യുവാക്കളെയും വിദ്യാർത്ഥികളെയും കാർന്നു തിന്നുന്നതുമായ ലഹരിയെ കുറിച്ചും അതുമൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ചെയ്തു. അത്തരം പ്രവണതകളിലും സാഹചര്യങ്ങളിലും അകപ്പെടാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും പ്രതിപാദിച്ചു.
സ്കൂൾ ലീഡറായി ഫാത്തിമത്തു റജ , ജനറൽ ക്യാപ്റ്റനായി മൻഹ മഹറൂഫ് കൊളപ്പയിൽ എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.