മയ്യഴി: ബലക്ഷയം നേരിടുന്ന മാഹി പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാഹി പാലത്തിന് സമീപത്തെ തിലക് ക്ലബ്ബിന് മുൻവശത്ത് ധർണ്ണ നടത്തി.
പുതുച്ചേരി – കേരള സർക്കാരുകൾ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണം. ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാനുള്ള അധികൃതരുടെ കഴിയടക്കൽ കലാപരിപാടി നിർത്തണം.
പുതിയ പാലം യാഥാർഥ്യമാവുന്നത് വരെ നിലവിലുള്ള പാലം നിലനിർത്താൻ ആവശ്യമായ ശാസ്ത്രീയമായ അറ്റകുറ്റപ്പണി നടത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ജനങ്ങളുടെ യാത്രാദുരിതത്തിനും പരിഹാരമുണ്ടാവണം.
പ്രതിഷേധ ധർണ്ണ രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു. പി.പി. വിനോദൻ, അഡ്വ:എ.പി. അശോകൻ, സത്യൻ കേളോത്ത്, കെ. ഹരീന്ദ്രൻ, ശ്യാം ജിത്ത് പാറക്കൽ, കെ.പി. റെജിലേഷ്, കെ. സുരേഷ് എന്നിവർ പ്രസംഗിച്ചു.
#tag:
Mahe