മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 14.10 % ബോണസ് നൽകുവാൻ തീരുമാനം

മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 14.10 % ബോണസ് നൽകുവാൻ തീരുമാനമായി- കഴിഞ്ഞ വർഷം ഇത് 13.25% മായിരുന്നു. ലേബർ ഓഫീസർ കെ. മനോജിൻ്റെ സാന്നിദ്ധ്യത്തിൽ പമ്പുടമകളും, ട്രേഡ് യൂനിയൻ നേതാക്കളുമായി ലേബർ ഓഫീസിൽ നടന്ന ചർച്ചയിലാണ് തീരുമാനം .മാഹി ടൗൺ, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിലായി പ്രവൃത്തിക്കുന്ന 17 പമ്പുകളിലെ 350 ജീവനക്കാർക്കാണ് ബോണസ് അനുവദിച്ചിട്ടുള്ളത്

ബോണസ് ഈ മാസം 24 ന് വിതരണം ചെയ്യണം – പമ്പുടമകളെ പ്രതിനിധീകരിച്ച് മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.എൻ.ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, ഹരീഷ് ,ട്രേഡ് യൂനിയൻ നേതാക്കളായ എ.പ്രേമരാജൻ, ടി. സുരേന്ദ്രൻ (സി.ഐ.ടി.യു.) കെ.മോഹനൻ ( ഐ – എൻ.ടി.യു.സി) കെ.പ്രമോദ്(ബിഎംഎസ്) എന്നിവർ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ