ചിൽഡ്രൻസ് ഹോമിന് രാമവിലാസത്തിന്റെ സ്നേഹോപഹാരം

തലശ്ശേരി: ഗവ. ചിൽഡ്രൻസ് ഹോം തലശ്ശേരിയിൽ രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ, ചൊക്ലി എൻ സി സി യൂണിറ്റ് സംഘടിപ്പിച്ച ന്യൂസ് പേപ്പർ ചാലഞ്ചിലെ ഫണ്ടുപയോഗിച്ച് വാങ്ങിയ പുതുവസ്ത്രങ്ങളുടെ വിതരണം നടത്തി .
സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. മനോജ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫയർ കമ്മറ്റിയംഗം ശ്രീ വത്സലൻ അധ്യക്ഷത വഹിച്ചു.

ഗവ. ചിൽഡ്രൻസ് ഹോം തലശ്ശേരിയിലെ കുട്ടികൾക്ക് രാമവിലാസം എൻ സി സി യൂണിറ്റിന്റെ കൈത്താങ്ങ് ,പുതുവസ്ത്ര വിതരണം വൺകേരള ആർട്ടിലറി ബാറ്ററി സുബേദാർ മേജർ ശ്രീ വിസി ശശി നിർവ്വഹിച്ചു.

രണ്ടാമതും സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. മനോജ് കുമാർ അവർകൾക്ക് സ്നേഹാദരമായി സ്നേഹോപഹാരസമർപ്പണം ശ്രീ ടി പി രാവിദ്
നിർവ്വഹിച്ചു.
എൻ സി സി, ഓഫീസർ ടി പി രാവിദ് ,
ഇസ്ട്രക്ടർ, വൺ കേരള ആർട്ടിലറി ബാറ്ററി എൻ സി സി, തലശ്ശേരി ഹവിൽദാർ നിധീഷ് , ശ്രീ ഷാനവാസ് കെ പി ( ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ), ഗേൾസ് ഹോം സൂപ്രണ്ട് ശ്രീമതി മുനീറഎന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
ചടങ്ങിന് സർജന്റ് ശ്രീഭദ്ര എസ് സ്വാഗതവും ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടർ ഒ കെ മുഹമ്മദ് അഷറഫ് നന്ദിയും പറഞ്ഞു തുടർന്ന് മധുരവിതരണവും കുട്ടികളുടെ ഓണപ്പാട്ടുകൾ നാടൻ പാട്ടുകൾ എന്നീ കലാപരിപാടികളും അവതരിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ