മാഹി: ഗവൺമെൻ്റ് ജനറൽ ആശുപത്രിയിൽ പ്രമേഹരോഗ നിവാരണ ക്ലിനിക്ക് ആരംഭിച്ചു.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഡോ. സൈബൂനീസ ബീഗം ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. മെഡിസിൻ വിഭാഗം തലവൻ ഡോ പുഷ്പ ദിനരാജ് , നെഞ്ച് രോഗവിദഗ്ദൻ ഡോ.ആദിൽ വാഫി, ശസ്ത്രക്രിയ വിഭാഗം തലവൻ ഡോ. മുഹമദ് ഷാമിർ ,പബ്ലിക് ഹെൽത്ത് നഴ്സിംഗ് ഓഫീസർ ബി ശോഭന എന്നിവർ സംസാരിച്ചു.
എല്ലാ ബുധനാഴ്ച്ചകളിലും രാവിലെ പതിനൊന്നര മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടര വരെയാണ് ക്ലിനിക്കിൻ്റെ പ്രവർത്തന സമയം
#tag:
Mahe