മാഹി:മാഹി കോ ഓപ്പറേറ്റീവ് ഹോസ്പ്പിറ്റൽ സൊസൈറ്റിയുടെ കീഴിൽ മാഹി ഹോസ്പിറ്റൽ റോഡിൽ പ്രവർത്തിക്കുന്ന പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം പുതിയ കെട്ടിടത്തിൽ 24 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് വാർത്ത സമ്മേളനത്തിൽ സൊസൈറ്റി ആക്ടിംങ്ങ് പ്രസിഡണ്ട് വി.എൻ.വത്സരാജ് അറിയിച്ചു. എല്ലാ ഇംഗ്ലീഷ് മരുന്നുകളും 80%വിലക്കുറവിൽ ലഭിക്കുന്ന സ്ഥാപനം 24 ന് കാലത്ത് 10 മണിക്ക് മാഹി മൈതാനം റോഡിൽ കാനറാ ബാങ്കിന്റെ മുൻവശത്തായി അറീന ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിക്കും.ജൻ ഔഷധിയുടെ ഉദ്ഘാടനം രമേശ് പറമ്പത്ത് എം.എൽ.എ നിർവ്വഹിക്കും. പുതുച്ചേരി മുൻ ആരോഗ്യമന്ത്രി ഇ.വത്സരാജ് മുഖ്യ അതിഥിയായിരിക്കും . വികസന കമ്മിറ്റി ചെയർമാൻ ആർ.വി.ജയദേവൻ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ പി.പി.സുരേന്ദ്രൻ, എൻ.മോഹനൻ, ടി.എം.സുധാകരൻ, കാഞ്ചന നാണു എന്നിവർ സംബന്ധിച്ചു.