മാഹി :കേന്ദ്രകുടുംബാരോഗ്യ ക്ഷേമ വകുപ്പ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ കുടുംബാരോഗ്യ സർവ്വേ രണ്ടാംഘട്ട പ്രവർത്തനങ്ങൾ 2023 ജൂലൈ 13ന് മാഹിയിൽ തുടക്കം കുറിച്ചു. മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ നുവേണ്ടി SRM യൂണിവേഴ്സിറ്റിയാണ് സർവ്വേ നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ മാപ്പിങ് ആൻഡ് ലിസ്റ്റിംഗ് ചെയ്ത വീടുകളിൽ തിരഞ്ഞെടുക്കപ്പെട്ട വീടുകളിലാണ് സർവ്വേ നടപ്പിലാക്കുന്നത്. മാഹി പ്രദേശത്തെ 44 ചെറു യൂണിറ്റുകൾ ആയി തിരിച്ച് ഓരോ യൂണിറ്റിലെയും തിരഞ്ഞെടുക്കപ്പെട്ട 22 വീടുകളിലാണ് സർവ്വേ പ്രവർത്തനങ്ങൾ . സർവയിൽ ഗാർഹിക ചോദ്യാവലി, വ്യക്തിഗത ചോദ്യാവലി ഹെൽത്ത് ചെക്കപ്പ് എന്നിവയിലൂടെ വിവരങ്ങൾ ശേഖരിച്ചു വരുന്നു . ഹെൽത്ത് ചെക്കപ്പിൽ രക്തസമ്മർദ്ദം, പ്രമേഹം, ഹെപ്പറ്റൈറ്റിസ് ബി, ഉയരം, തൂക്കം, എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.,