മാഹി: മാഹി അഴിമുഖത്ത് ഹാർബറിന്റെ വടക്കു ഭാഗത്ത് കല്ലുകൾക്കിടയിൽ നിന്നും കഴിഞ്ഞ 10-ാം തീയതി കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല.
ഏകദേശം 45 വയസ് തോന്നിക്കുന്ന പുരുഷന്റെ അഴുകിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ അരസു കമ്പനിയുടെ മെറൂൺ കളർ അടിവസ്ത്രം മാത്രമാണുണ്ടായത്.
166 സെന്റീമീറ്റർ ഉയരവും, ഒത്തശരീരവുമുള്ള മൃതദേഹത്തിന്റെ വലത്തേ തുടയിലും, വലത് നെഞ്ചിന്റെ മുകൾ ഭാഗത്തായും മറുകുകളുണ്ട്
മുകളിൽ പറഞ്ഞ അടയാളങ്ങൾ കണ്ട് തിരിച്ചറിയുന്നവർ താഴെ പറയുന്ന നമ്പറുമായി ബന്ധപ്പെടുക
സൂപ്രണ്ട് ഓഫ് പോലീസ് മാഹി : 04902332513
സർക്കിൾ ഇൻസ്പെക്ടർ മാഹി : 04902335800
സബ് ഇൻസ്പെക്ടർ മാഹി : 94951 49884
മാഹി പോലീസ് സ്റ്റേഷൻ : 04902332323