മാഹി രാജീവ് ഗാന്ധി ഗവൺമെന്റ് ഐടിഐയിൽ സീറ്റുകൾ ഒഴിവ്

രാജീവ് ഗാന്ധി ഗവ. ഐ.ടി.ഐ മാഹിയിലെ 2023 – 24 വർഷത്തിലെ രണ്ടു വർഷത്തെ ഡ്രാഫ്റ്റ് മാൻ (സിവിൽ ) കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. SSLC പാസ്സായ മാഹിയിലെ സ്ഥിര താമസക്കാർക്കും അല്ലെങ്കിൽ മാഹി വിദ്യാഭ്യാസ മേഖലയിലെ ഏതെങ്കിലും വിദ്യാലയത്തിൽ കഴിഞ്ഞ 5 വർഷം തുടർച്ചയായി പഠിച്ച വിദ്യാർത്ഥികൾക്കും മേൽ കോഴ്സിൽ ചേരാവുന്നതാണ്. താല്പര്യമുള്ള മേൽ പറഞ്ഞ യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 19/7/2023 മുതൽ നേരിട്ട് വന്ന് അഡ്മിഷൻ നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മൊബൈൽ നമ്പർ 9495744339 ൽ ബന്ധപ്പെടുക.

വളരെ പുതിയ വളരെ പഴയ