കണ്ണൂർ : മാഹിയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന ഇന്ത്യന്‍നിര്‍മിത വിദേശമദ്യം വില്‍ക്കുന്നതിനിടെ ഇഇതരസംസ്ഥാന തൊഴിലാളിയെ കണ്ണൂര്‍നഗരത്തിലെ പാറക്കണ്ടി ചെട്ടിയാര്‍ കുളം റോഡില്‍ വെച്ചു കണ്ണൂര്‍ ടൗണ്‍പൊലിസ് പിടികൂടി.
പാറക്കണ്ടി ജാസ് ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുുന്ന സുനില്‍ കുമാര്‍ ചൗഹനാ(36)ണ് കണ്ണൂര്‍ സി. ഐ വിനുമോഹനനും സംഘവും ബുധനാഴ്ച്ച ഉച്ചയ്ക്ക് നടത്തിയ റെയ്ഡില്‍ പിടിയിലായത്. ഇയാളുടെ കൈവശം വെച്ചിരുന്ന പ്‌ളാസ്റ്റിക്ക് സഞ്ചിയില്‍ നിന്നും സ്‌കൂട്ടറില്‍ നിന്നുമായി അരലിറ്ററിന്റെ മുപ്പതു ബോട്ടില്‍ മദ്യം പൊലിസ് പിടിച്ചെടുത്തു.ഇയാള്‍ക്കെതിരെ അബ്കാരി നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ്‌റെയ്ഡ് നടത്തിയത്.
#tag:
Mahe