ന്യൂമാഹി പഞ്ചായത്തിലെ എട്ടാം വാർഡിൽ, പോസ്റ്റ് ഓഫീസ് ഒളവിലം റോഡിൽ, മദ്രസ്സത്തുൽ ഖാദിരിയ്യയുടെ മുൻ വശത്തുള്ള ബോട്ടിൽ ബൂത്തിന്റെ അവസ്ഥയാണ് ചിത്രങ്ങളിൽ കാണുന്നത്.
ബൂത്തിന്റെ പിൻ വശം ഡ്രൈനേജിന്റെ മുകളിൽ ഉള്ള സ്ലേബിലും മുൻ വശം റോഡിൽ രണ്ട് വലിയ കല്ല് വെച്ച് അതിന്റെ മുകളിലുമാണ് വെച്ചത്. ബുത്തിന്റെ പുറത്തും കച്ചറകൾ കൂട്ടിയിട്ടിയിരിക്കുന്നു. പരിസര വാസികളും കാൽ നട യാത്രക്കാരും ഇത് കാരണം ദുരിതങ്ങൾ അനുഭവിക്കുകയാണ്. മുൻവശം റോഡിലേക്ക് തള്ളി വെച്ചത് കാരണം വാഹനങ്ങൾക്കും ബുദ്ധിമുട്ടായി തീർന്നിരിക്കുന്നു. പല തവണ വാഹനങ്ങൾ ഇതിന് തട്ടി വാഹനങ്ങൾക്ക് കേട് പാടുകൾ വന്നിറ്റുണ്ട്. ഈ കഴിഞ്ഞ ദിവസം എം എം എഡുക്കേഷനൽ സൊസൈറ്റി കീഴിലുള്ള എം എം ഹയർ സെക്കണ്ടറി സ്കൂളിന്റെ വേൻ ബൂത്തിന്റെ റൂഫിൽ കുടുങ്ങി കേടുപാടുകൾ സംഭവിച്ചു. വലിയ അപകടം കൂടാതെ രക്ഷപ്പെട്ടു.പല തവണ ഇത് മെമ്പറുടേയും പഞ്ചായത്ത് അധികൃതരുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. അടിയന്തിരമായി ഈ ബോട്ടിൽ ബൂത്ത് അവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു. ന്യൂമാഹി പഞ്ചായത്തിലെ പല ഭാഗങ്ങളിലുമുള്ള ബോട്ടിൽ ബൂത്തുകളുടെ അവസ്ഥ വളരെ പരിതാപകരമാണ്. ഇത്തരം ബൂത്തുകൾ പരിസര വാസികൾക്കും കാൽ നട യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ആയത് കാരണം ഇതിന് അടിയന്തിരമായി പഞ്ചായത്ത് അധികൃതർ പരിഹാരം കാണണമെന്ന് ആവശ്യപ്പെടുന്നു.
ബഷീർ ഏരത്ത്, പെരിങ്ങാടി.