മാഹി: മാഹി റെയിൽവേ സ്റ്റേഷനുനേരേ കല്ലേറ്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിന്റെ ചില്ല് തകർന്നു. സംഭവത്തിൽ ഒരാളെ ആർ.പി.എഫ്. പിടിച്ച് ചോമ്പാല പോലീസിന് കൈമാറി.
ഞായറാഴ്ച വൈകീട്ട് 3.25-നാണ് സംഭവം. പാളത്തിൽനിന്ന് കല്ലെടുത്താണ് ജനൽ ഗ്ലാസ് എറിഞ്ഞ് തകർത്തത്. കൊല്ലം ഈസ്റ്റ് പാപനാശം ബീച്ച് സ്വദേശി നസീർ (28) ആണ് അറസ്റ്റിലായത്.
ലഹരിയിലായിരുന്ന പ്രതി പേരും വിലാസവും ആദ്യം വ്യക്തമായി പറയാത്തതിനാലാണ് ആർ.പി.എഫ്. ചോമ്പാല പോലീസിന് കൈമാറിയത്.