മാഹി : ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് ജൂൺ 13 ന് ഉച്ചക്ക് 3 മണി മുതൽ ഫ്ലാഷ് മോബ് പ്രയാണം ആരംഭിക്കും. വടകര മടപ്പളളി ഗവൺമെന്റ് കോളേജ് എൻ സി സി യുടെയും മാഹി ഗവൺമന്റ് ജനറൽ ഹോസ്പിറ്റൽ ഐഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചക്ക് 2.30 ന് മാഹി ഗവൺമന്റ് ആശുപത്രി പരിസരത്തു നിന്ന് ആശുപത്രി ഡെപ്യൂട്ടി ഡയരക്ടർ ഇൻ ചാർജ് ശ്രീമതി : സൈബുന്നിസ ബീഗം ഉദ്ഘാടനം ചെയ്യപ്പെടുന്ന പരിപാടി തലശ്ശേരി പഴയ ബസ്റ്റാന്റ്, പുതിയ ബസ്റ്റാന്റ് ന്യൂ മാഹി, മാഹി പള്ളി മൈതാനം എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് അവതരിപ്പിക്കും. കഴിഞ്ഞ ഒരു വർഷം 26 ക്യാമ്പുകളിലൂടെ 650 യൂനിറ്റ് രക്തവും ദിവസേനയുള്ള റിക്വസ്റ്റ് പ്രകാരം 1000 യൂനിറ്റിന് മുകളിലും രക്തവും എസ് ഡി പി യും എത്തിച്ചു നൽകിയ ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലഘുലേഖകൾ വിതരണമടക്കം നടത്തുന്ന പരിപാടിയിൽ ഡോ : അശോക് കുമാർ ബി ഡി കെ ജില്ലാ സെക്രട്ടി മുസമ്മിൽ .പി പി റിയാസ് മാഹി . സമീർ പെരിങ്ങാടി, ഷംസീർ പാരിയാട്ട്, മാഹി ബ്ലഡ് ബാങ്ക് കൗൺസിലർ ഉണ്ണികൃഷ്ണൻ വിജയറാം എന്നിവർ പങ്കെടുക്കും. ജൂൺ 14 ന് മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിൽ ബി ഡി കെ യുടെ നേതൃത്വത്തിൽ എൻ എ എം കോളേജ് എൻ സി സി യും എം എസ് എഫ് യൂനിയന്റെയും ആഭിമുഖ്യത്തിൽ സന്നദ്ധ രക്തദാന ക്യാമ്പ് എൻ സി സി ഓഫീസർ ഡോ: ഷമീർ എ പി ഉദ്ഘാടനം ചെയ്യും. 18 ന് പാനൂർ ജെ സി ഐയുമായി ചേർന്നും രക്തദാന ക്യാമ്പ് നടക്കും