മാഹി : ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ 98 എസ്എസ്എൽസി ബാച്ച് പൂർവ്വവിദ്യാർത്ഥി സംഗമവും പ്രശസ്ത ഫ്ലൂട്ട് ആർട്ടിസ്റ്റ് ശ്രീനാഥ് ഒളവിലത്തിനുള്ള ആദരസമർപ്പണവും ഗ്രന്ഥകാരനും പ്രഭാഷകനുമായ സി.വി. രാജൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ചന്ദ്രമോഹൻ പാലത്തായി അധ്യക്ഷനായിരുന്നു. പ്രശസ്ത ചിത്രകാരൻ ശശികുമാർ കണ്ടോത്ത് ശ്രീനാഥിനെ ആദരിച്ചു. എം. ഇ. സൂരജ്, വി. പി. വിനോദ്, സി.കെ. ബിജില, ടി. മഞ്ജുഷ, വി. സി. രഞ്ജിത പ്രസംഗിച്ചു.