റെയിൽവേ സ്റ്റേഷനിൽനിന്നു പിആർടിസി ബസുകൾ പുറപ്പെടുന്നത് സംബന്ധിച്ച പ്രശ്‌നം പരിഹരിച്ചെന്ന് വടകര ആർടിഒ

 


മാഹി റെയിൽവേ സ്‌റ്റേഷനിൽ നിന്നു പുതുച്ചേരി റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (പിആർടിസി) ബസുകൾ യാത്ര പുറപ്പെടുന്നത് സംബന്ധിച്ച പ്രശ്ന‌ം പരിഹരിച്ചതായി വടകര ആർടിഒ അറിയിച്ചു.

ഇന്നലെ രാവിലെ മാഹി അഡ്മിനിസ്ട്രേറ്ററും ആർടിഒ തമ്മിൽ നടത്തിയ ചർച്ചയിൽ പി ആർടിസി ബസുകൾ  സമയം പാലിച്ച് സർവീസ് നടത്തണം എന്ന നിർദേശം മാത്രമാണ് ഉന്നയിച്ചത്. ഇതനുസരിച്ച് സ്‌റ്റേഷൻ പരിസരത്ത് നിന്നു ബസുകൾ സർവീസ് നടത്തുന്നത് തുടരാൻ അഡ്‌മിനിസ്ട്രേറ്റർ നിർദേശം നൽകി.

രാവിലെ 11നു പിആർടി സി ബസ് സർവീസ് റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിക്കാൻ എത്തിയെങ്കിലും ഒരു വിഭാഗം ബസ് തടഞ്ഞത് മാഹി അഡ്മ‌ിനിസ്ട്രേഷൻ ഗൗരവത്തിൽ എടുത്തതായി അറിയുന്നു.

റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് നിന്നും സമയ ക്രമീകരണം ഇല്ലാതെ ബസ് സർവീസ് നടത്തുന്നതിനു എതിരെ ഓട്ടോ ഡ്രൈവർമാർ നൽകിയ പരാതിയെ തുടർന്ന് എംവിഐ അന്വേഷണം നടത്തിയത്. സമയക്രമീകരണം ഇല്ലാതെ ഓടുന്നത് ഓട്ടോ തൊഴിലാളികൾക്ക് അവരുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു എന്നത് ആർടിഒ മനസ്സിലാക്കി. തുടർന്നാണ് സമയ പട്ടിക ഹാജരാക്കാൻ പിആർടിസി അധികൃതർക്ക് നിർദേശം നൽകിയത്

വളരെ പുതിയ വളരെ പഴയ