ഒളവിലം :ഒളവിലം രാമകൃഷ്ണ ഹൈസ്കൂൾ നാലാം തരത്തിലെ കുട്ടികൾ തയ്യാറാക്കിയ നാരങ്ങ മിഠായി ഏകദിന ക്യാമ്പ് പത്രം പ്രകാശനം ചെയ്തു. പിടിഎ പ്രസിഡൻറ് കെ പി രതീഷ് കുമാർ പ്രകാശനം നിർവഹിച്ചു. മദർ പി ടി എ പ്രസിഡൻറ് സുജിഷ ചിത്രൻ അധ്യക്ഷത വഹിച്ചു. ആരാധ്യ, സാൻവിയ, ശിവദേനു, സാജു മാസ്റ്റർ എന്നിവർ സംസാരിച്ചു.
എൽ പി വിഭാഗം കുട്ടികൾക്കായി നടത്തിയ ഏകദിന ക്യാമ്പിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് കുട്ടികൾ പത്രവാർത്ത തയ്യാറാക്കിയത്. പ്രകാശനം ചെയ്ത പത്രം മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്തു.