Skip to content
Menu

കേരളത്തിൽ പെൻഷൻ പ്രായം കൂട്ടിയേക്കാൻ സാധ്യത.

കണ്ണൂർ : കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെ ജീവനക്കാരുടെ കൂട്ടവിരമിക്കൽ സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയാകും. 16,638 പേരാണ് മേയിൽ പെൻഷനാകുന്നത്. ഇവർക്ക് ആനുകൂല്യം നൽകാൻ 9151.31 കോടിരൂപ കണ്ടെത്തണം. വിരമിക്കൽ ആനുകൂല്യ വിതരണം നീട്ടൽ, പെൻഷൻ പ്രായം ഏകീകരിച്ച് ഒരുവർഷം നീട്ടൽ എന്നിവയിലൊന്ന് സർക്കാർ ആലോചിക്കുന്നു.

വിദേശയാത്ര കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയ ശേഷമാവും തീരുമാനം.പ്രായം ഏകീകരണത്തോട് കടുത്ത എതിർപ്പുയർന്നേക്കും. അതുകൊണ്ട് ആദ്യത്തെ ഓപ്‌ഷനാണ് കൂടുതൽ സാധ്യത. അതേസമയം, വിരമിക്കൽ ആനുകൂല്യം കൂടുതൽ പലിശ നൽകി ട്രഷറി നിക്ഷേപമായി കണക്കാക്കി സാവകാശം തേടുന്നതും ആലോചിക്കുന്നു. ഇതുസംബന്ധിച്ച് ജീവനക്കാർക്ക് ഓപ്‌ഷൻ നൽകും. ആനുകൂല്യ വിതരണം ഏറെനീണ്ടാൽ പെൻഷൻകാർ കോടതിയിൽ പോയേക്കുമെന്ന സാദ്ധ്യത കണ്ടാണ് ട്രഷറി നിക്ഷേപമാക്കുന്നത്. 14 ലക്ഷം മുതൽ ഒന്നേകാൽ കോടിരൂപ വരെയാണ് ഒരാൾക്ക് പെൻഷൻ ആനുകൂല്യമായി നൽകേണ്ടിവരിക.

സംസ്ഥാനത്തിൻ്റെ പൊതുവായ്പാ ലഭ്യതയിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണമേർപ്പെടുത്തിയതാണ് പ്രതിസന്ധി കൂടുതൽ മുറുക്കിയത്. ഈ വർഷം എടുക്കാവുന്ന വായ്പയുടെ അറിയിപ്പുപോലും നാളിതുവരെ കിട്ടിയിട്ടില്ല. ഏകീകരണ ശ്രമം എതിർപ്പിൽ മുങ്ങി.

സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെൻഷൻ പ്രായം 57 ആക്കണമെന്ന് കെ. മോഹൻദാസ് ശമ്പള പരിഷ്കരണ കമ്മിഷൻ്റെ ശുപാർശയുണ്ട്. നിലവിൽ 56 ആണ്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് 60 വയസുവരെ തുടരാം. സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻപ്രായം 58 ആണ്. പൊതുമേഖലാസ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കാൻ 2022ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും എതിർപ്പിൽ പിൻവാങ്ങുകയായിരുന്നു.

കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, ജല അതോറിട്ടി ജീവനക്കാരുടെ പെൻഷൻ പ്രായം പരിഷ്കരിക്കുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു. കേന്ദ്രസർവ്വീസിൽ 60ഉം കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ 58ഉം വയസാണ് പെൻഷൻപ്രായം. 2026-27 വരെ പെൻഷനാകുന്നവർ
2023-24-21604
2024-25-22185
2025-26-23424
2026-27-23714
പെൻഷൻപ്രായം പൊതുവായ പ്രായം 56 പൊതുമേഖലാസ്ഥാപനം 58എൻ.പി.എസിലുളളവർക്ക് 60 മെഡിക്കൽ,ദന്തൽ മെഡിക്കൽ കോളേജ് ഡോക്ടമാർ 60 ആയുർവേദകോളേജ് അദ്ധ്യാപകർ 60 നഴ്സ‌ിംഗ് കോളേജ്അദ്ധ്യാപകർ 60ഇൻഷ്വറൻസ് സർവ്വീസ് ഡോക്ടർമാർ 60 മെഡിക്കൽ കോളേജ് നോൺമെഡിക്കൽഅദ്ധ്യാപകർ 60 ഫാർമസി കോളേജ് ടീച്ചേഴ്‌സ് 60 അഗ്രികൾച്ചർ ഇൻകംടാക്സ് അപ്പലേറ്റ് ട്രൈബ്യൂണൽ 60 സംസ്ഥാനത്തെ വിവിധ പെൻഷൻ സർവ്വീസ് പെൻഷൻ 372136
ഫാമിലി പെൻഷൻ 128436
മറ്റ് പെൻഷകാർ 10513
ആകെ 511085

മാഹി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..