മാഹി: പൂഴിയിൽ ജുമാ മസ്ജിദിന്റെ ഭരണനിർവഹണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പൂഴിയിൽ മഹല്ല് സംരക്ഷണ സമിതി പ്രവർത്തകർ പുതുച്ചേരി സംസ്ഥാന വഖഫ് ബോർഡ് ചെയർമാന് നിവേദനം നൽകി.
പൊതുയോഗം വിളിച്ചുചേർക്കൽ, വരവ്-ചെലവ് കണക്കുകളിലെ സുതാര്യത, അംഗങ്ങളുടെ അവകാശങ്ങൾ, പള്ളിയുടെ പരിപാലനം തുടങ്ങിയ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് നിവേദനം സമർപ്പിച്ചത്. വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് വഖഫ് ബോർഡ് ചെയർമാൻ വി. അബ്ദുൾ റഹ്മാൻ നിവേദകസംഘത്തിന് ഉറപ്പ് നൽകി.
പൂഴിയിൽ മഹല്ല് സംരക്ഷണ സമിതി പ്രവർത്തകരായ ഹനീഫ, മുഹമ്മദ് ഫായിസ്, അൻസീർ പി., അൻസാർ പി., സാദിഖ് പി., സമീർ പി. എന്നിവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്.
