മാഹി: മാഹിയിലെ മത-രാഷ്ട്രീയ-സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന മർഹൂം സി.വി. സുലൈമാൻ ഹാജിയുടെ അനുസ്മരണയോഗവും പ്രാർത്ഥന സദസ്സും നാളെ (നവംബർ 27, വെള്ളിയാഴ്ച) നടക്കും. മാഹി റീജണൽ സ്വതന്ത്ര തൊഴിലാളി യൂണിയന്റെ (STU) ആഭിമുഖ്യത്തിൽ പാറക്കൽ ശിഹാബ് തങ്ങൾ സൗധത്തിൽ വെച്ചാണ് വിവിധ പരിപാടികളോടെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത്.
അനുസ്മരണ ചടങ്ങിനോടനുബന്ധിച്ച് മുസ്ലിംലീഗിന്റെയും സ്വതന്ത്ര തൊഴിലാളി യൂണിയന്റെയും പഴയകാല നേതാക്കളെ ആദരിക്കും. കൂടാതെ, തൊഴിലാളികൾക്കുള്ള യൂണിഫോം വിതരണവും ചടങ്ങിൽ വെച്ച് നടക്കും.
മുസ്ലിംലീഗിന്റെയും എസ്.ടി.യുവിന്റെയും പ്രമുഖ നേതാക്കളും മതപണ്ഡിതന്മാരും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
