ലീഗൽ ഗാർഡിയൻഷിപ്പ്: പ്രത്യേക ക്യാമ്പ് നവംബർ 26, 27 തീയതികളിൽ നടക്കും


 മയ്യഴിയിലെ വിവിധ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർക്കായി മാഹി സാമൂഹ്യക്ഷേമ വകുപ്പ് പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു.

നവംബർ 26, 27 തീയതികളിൽ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ക്യാമ്പിൽ വെച്ച് ഇതിനായുള്ള അപേക്ഷാ ഫോറം വിതരണം ചെയ്യും. സർട്ടിഫിക്കറ്റ് ആവശ്യമുള്ള ഗുണഭോക്താക്കൾ ക്യാമ്പിൽ നേരിട്ടെത്തി അപേക്ഷാ ഫോറം പൂരിപ്പിച്ചു നൽകേണ്ടതാണെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ