മാഹി: മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ ഫൂട്പാത്തിൽ ഇന്നലെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. മമ്പറം വേങ്ങാട് വില്ലേജിലെ കിഴക്കയിൽ ഹൗസിൽ കെ.പി. കുഞ്ഞി മുഹമ്മദ് (70) ആണ് മരണപ്പെട്ടത്. കിഴക്കയിൽ ഹൗസിൽ അബുവിന്റെയും കദീസയുടെയും മകനാണ് ഇദ്ദേഹം.
ഇന്നലെ മാഹി സി.എച്ച് സെന്ററും പോലീസും ചേർന്നാണ് മൃതദേഹം മാഹി ഗവ. ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് നടത്തിയ പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് ആളെ തിരിച്ചറിഞ്ഞത്. നാളെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.