പഞ്ചഗുസ്തിയും ഓലമടയലുമായി അഴിയൂർ കേരളോത്സവത്തിന് തുടക്കം


അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് പഞ്ചഗുസ്തി, ഓലമടയൽ മത്സരങ്ങളോടെ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യ കരോടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. ശ്രീധരൻ അധ്യക്ഷത വഹിച്ചു.

വഫ ഫൈസൽ, എസ്.പി. റഫീഖ്, കെ.കെ. ജയചന്ദ്രൻ, കെ.പി. സൈബുന്നിസ, വി.എൻ. ശ്രീകല, സാജിദ് നെല്ലോളി, ശ്രീജിത്ത് പടിക്കൽ, ടി.പി. സബാദ്, രാജിഷ ഷെജീർ, ടി.പി. ഫസൽ, ഇ.കെ. അനീഷ് കുമാർ, രഞ്ജിത്ത് കുമാർ ഏറാമല എന്നിവർ സംസാരിച്ചു.അത്‌ലറ്റിക്സ് മത്സരങ്ങൾ നവംബർ ഒന്നിന് ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ നടക്കും.



വളരെ പുതിയ വളരെ പഴയ