പുതുച്ചേരി: തട്ടഞ്ചാവടി നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൻആർ കോൺഗ്രസ് സ്ഥാനാർഥി എ. അശോക് ആനന്ദ് 13,358 വോട്ടുകൾ നേടി വിജയിച്ചു. ആകെ പോൾ ചെയ്ത വോട്ടുകളുടെ 61.12 ശതമാനം വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
കോൺഗ്രസ് സ്ഥാനാർഥി ഇ. വിനായകം 4,876 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. 2,664 വോട്ടുകൾ (12.19%) നേടിയ ഡിഎംകെ സ്ഥാനാർഥി കെ. സേതു സെൽവൻ മൂന്നാം സ്ഥാനത്തായി. സിപിഐ സ്ഥാനാർഥി എ.എം. സലീമിന് 310 വോട്ടുകളാണ് ലഭിച്ചത്. 80.81 ശതമാനം പോളിംഗാണ് തട്ടഞ്ചാവടിയിൽ രേഖപ്പെടുത്തിയിരുന്നത്.
