ന്യൂമാഹി: രാജ്യതലസ്ഥാനത്ത് രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കൾക്ക് നേരെ നടന്ന പോലീസ് നടപടിയിലും ഇവരെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ച് ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
മമ്മിമുക്കിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം മാഹി പാലത്തിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.കെ. അനീഷ് ബാബു അധ്യക്ഷത വഹിച്ചു.
സാജിദ് പെരിങ്ങാടി, കവിയൂർ രാജേന്ദ്രൻ, എം.കെ. പവിത്രൻ, ഷാനു പുന്നോൽ, എൻ.കെ. സജീഷ് എന്നിവർ പ്രസംഗിച്ചു. കോർണിഷ് കുഞ്ഞിമൂസ, സുനിത ശേഖരൻ, കരിമ്പിൽ അശോകൻ, ബാബു സി, സി. സത്യാനന്ദൻ, അർജുൻ ദാസ്, പെരിങ്ങാടി കെ. സലീം, സൗരവ് സാരംഗ് തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
