മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എജ്യുക്കേഷൻ ആന്റ് ടെക്നോളജിയും ബ്ലഡ് ഡോണേഴ്സ് കേരളയും ചേർന്ന് എം.വി.ആർ. ക്യാൻസർ സെന്ററിലേക്ക് സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് ശ്രദ്ധേയമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധ നേടി. 116 പേർ രക്തം ദാനം ചെയ്ത ക്യാമ്പ് മേഖലയിലെ ഏറ്റവും വലിയ സന്നദ്ധ രക്തദാന ക്യാമ്പുകളിലൊന്നായി മാറി. 200-ലധികം വിദ്യാർത്ഥികളും ലയൺസ് ക്ലബ്ബ്, പ്രിയദർശിനി യുവകേന്ദ്ര എന്നിവയും ക്യാമ്പുമായി സഹകരിച്ചു.
കോളേജ് പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പുതുച്ചേരി മുൻ ആഭ്യന്തര-ആരോഗ്യ വകുപ്പ് മന്ത്രി ഇ. വത്സരാജ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രസിഡന്റ് സജിത്ത് നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ബി.ഡി.കെ. കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. റിയാസ് മാഹി സ്വാഗതവും എന്.എസ്.എസ്. കോർഡിനേറ്റർ പ്രൊഫസർ ഷഹീൽ കെ.കെ.വി. നന്ദിയും പറഞ്ഞു. ശ്രീജേഷ് പള്ളൂർ, കെ.പി. വികാസ് എന്നിവർ ആശംസകൾ നേർന്നു.
എം.വി.ആർ. ബ്ലഡ് സെന്റർ ഇൻചാർജ് ഡോ. ഹാരിസിൽ നിന്ന് എം.വി.ആർ. ക്യാമ്പ് സർട്ടിഫിക്കറ്റ് കോളേജ് അധികൃതർ ഏറ്റുവാങ്ങി. റയീസ് മാടപ്പീടിക, മിർഷാദ് മിറു, മജീഷ് ടി. തപസ്യ, റുബീസ്, രാജേഷ് തുടങ്ങി എന്.എസ്.എസ്, വഫി കോളേജ് പ്രതിനിധികൾ ക്യാമ്പിന് നേതൃത്വം നൽകി.
