മാഹി: മാഹി ഗവ. ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ട് ഇൻ ചാർജും സീനിയർ നഴ്സിങ് ഓഫീസറുമായ കെ. അജിത കുമാരി 37 വർഷത്തെ ദീർഘവും സ്തുത്യർഹവുമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ചു.
വിരമിക്കലിനോടനുബന്ധിച്ച് മാഹി ആശുപത്രി അങ്കണത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ ആർ. എം. ഒ. ഡോ. ബിജു സ്വാഗതം ആശംസിച്ചു. ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഇസ്ഹാഖ് മുഖ്യപ്രഭാഷണം നടത്തി. ഓഫീസ് സൂപ്രണ്ട് പ്രഭാകരൻ, ജെ. എ. ഒ. രാധാകൃഷ്ണൻ, സീനിയർ നഴ്സിങ് ഓഫീസർ സി. എച്ച്. വസന്ത എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
