മാഹി: ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് തിലക് മെമ്മോറിയൽ റീഡിംഗ് റൂം & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാഹി മേഖലയിലെ വിദ്യാർത്ഥികൾക്കായി 36-ാമത് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ രണ്ട് വെള്ളിയാഴ്ച രാവിലെ 9.30-ന് മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കന്ററി സ്കൂളിലാണ് മത്സരം നടക്കുക.
ചിത്രകാരനും അധ്യാപകനുമായ രാഗേഷ് പുന്നോൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. മാഹി മേഖലയിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം.
അംഗനവാടി/പ്രീ പ്രൈമറി, ജൂനിയർ എൽ. പി., സീനിയർ എൽ. പി., യു. പി., ഹൈസ്കൂൾ എന്നിങ്ങനെ അഞ്ച് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന് പ്രത്യേക വിഷയം നൽകും. മറ്റ് വിഭാഗങ്ങൾക്ക് ഇഷ്ടമുള്ള വിഷയം വരയ്ക്കാവുന്നതാണ്. രണ്ടു മണിക്കൂറാണ് മത്സരസമയം.
ചിത്രരചനയ്ക്കുള്ള കടലാസ് സംഘാടകർ നൽകും. മറ്റ് സാമഗ്രികൾ കുട്ടികൾ കൊണ്ടുവരേണ്ടതാണ്. പങ്കெடுക്കുന്ന കുട്ടികൾ പഠിക്കുന്ന ക്ലാസ് തെളിയിക്കുന്നതിന് പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കണം. ഓരോ വിഭാഗത്തിലെയും മികച്ച ചിത്രങ്ങൾക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നൽകും.
