മാഹി: വിജിലൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി മാഹി വൈദ്യുതി വകുപ്പ് പൊതുജന പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കുന്നു. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതികൾ ഉപഭോക്താക്കൾക്ക് നേരിട്ട് അറിയിക്കുന്നതിനും അവയ്ക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിനുമായാണ് ഈ യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
മാഹി, പള്ളൂർ വൈദ്യുതി ഓഫീസുകളിലാണ് യോഗങ്ങൾ നടക്കുക. മാഹി വൈദ്യുതി ഓഫീസിൽ ഒക്ടോബർ 27 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും, പള്ളൂർ വൈദ്യുതി ഓഫീസിൽ ഒക്ടോബർ 28 ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയുമാണ് പരാതി പരിഹാര യോഗങ്ങൾ നിശ്ചയിച്ചിട്ടുള്ളത്. പ്രദേശവാസികൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.
