ഇന്ദിരാഗാന്ധി രക്തസാക്ഷിദിനം സ്മരണാഞ്ജലിദിനമായി ആചരിച്ചു


ന്യൂമാഹി: സർദാർ വല്ലഭഭായ് പട്ടേലിന്റെ ജന്മദിനം, ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനം, ഉമ്മൻ ചാണ്ടിയുടെ ജന്മദിനം, ന്യൂമാഹി മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ് സി.ആർ. റസാക്കിന്റെ 4-ാം ചരമവാർഷികം എന്നിവ ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി ദിനമായി ആചരിച്ചു. കെപിസിസി മെമ്പർ സജ്ജീവ് മാറോളി ചടങ്ങിൽ പുഷ്പാർച്ചന നടത്തുകയും അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ സി.ആർ. റസാഖ് അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. അരുൺ സി.ജി. അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അനീഷ് ബാബു വി.കെ., ന്യൂമാഹി പഞ്ചായത്ത് അംഗങ്ങളായ സുനിത പി.കെ., എ.സി. രേഷ്മ എന്നിവരും പങ്കെടുത്തു.

കെഎസ്എസ്പിഎ തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി കരിമ്പിൽ സുനിൽ കുമാർ, മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറി ദിവിത പ്രകാശൻ, ബ്ലോക്ക് സെക്രട്ടറി കവിയൂർ രാജേന്ദ്രൻ, മണ്ഡലം സെക്രട്ടറി ഷാനു പുന്നോൽ, കെ.എം. പവിത്രൻ മാസ്റ്റർ, എൻ.കെ. സജീഷ്, ഐഎൻടിയുസി ന്യൂമാഹി മേഖല പ്രസിഡന്റ് കെ. വിപിനേഷ്, ചൊക്ലി മണ്ഡലം പ്രസിഡന്റ് എം. ഉദയൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

പരിപാടികൾക്ക് ബാബു സി., എം.കെ. പവിത്രൻ, എം. ഇഖ്ബാൽ, അനിൽകുമാർ കെ.ടി.കെ., കെ. സനാദ്, ടി.പി. ചന്ദ്രൻ, അബ്ദുൾ മുത്തലീബ്, സി. സത്യാനന്ദൻ, കരിമ്പിൽ അശോകൻ, സി.ടി. ശശി തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ