ചാലോട്: എക്സൽ പബ്ലിക് സ്കൂളിൽ ഓണാഘോഷ പരിപാടിയായ 'നിറവോണം' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങൾക്ക് പകിട്ടേകി മഹാബലിയും വാമനനും പുലിക്കളിയും അണിനിരന്നു.
സ്കൂൾ അങ്കണത്തെ ഓണപ്പൂക്കളുടെയും പാട്ടുകളുടെയും കളികളുടെയും നിറവിൽ ഉത്സവാന്തരീക്ഷമാക്കിയ ചടങ്ങിൽ ഓണത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്ന വിവിധ പരിപാടികൾ അരങ്ങേറി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പങ്കാളിത്തം ഓണാഘോഷത്തെ അവിസ്മരണീയമാക്കി. ആഘോഷങ്ങളുടെ ഭാഗമായി സ്വാദിഷ്ടമായ ഓണസദ്യയും ഒരുക്കിയിരുന്നു.
