ന്യൂമാഹി: മങ്ങാട് കെ സ്റ്റോർ എ.ആർ.ഡി 281 റേഷൻ കടയിൽ എ.എ.വൈ (ആൻത്യോദയ അന്നയോജന) കാർഡ് ഉടമകൾക്കുള്ള ഓണകിറ്റ് വിതരണോദ്ഘാടനം നടന്നു.
ന്യൂമാഹി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വൈശാഖ്, കക്കറിന്റെ വിട സുബൈദയ്ക്ക് ആദ്യ കിറ്റ് നൽകിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചൊക്ലി ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സാദിഖ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വത്സൻ കരിയാട് സ്വാഗതം ആശംസിച്ച ചടങ്ങിൽ നാരായണി, ശശി, സന്തോഷ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
