വിശ്വകർമ്മ മഹാസഭ മാഹി മേഖലയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും പുരസ്കാര വിതരണവും സംഘടിപ്പിച്ചു

 


അഖില ഭാരതിയ വിശ്വകർമ്മ മഹാസഭ മാഹി മേഖലയുടെ  ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സും, വിദ്യാർത്ഥികൾക്കുള്ള ഇ.എൻ. ശ്രീധരൻ ആചാരി സ്‌മാരക പുരസ്കാരവും  നൽകി.

മാഹി, മലയാള കലാഗ്രാമത്തിൽ വെച്ച് എ ബി വി എം പ്രസിഡന്റ്  അങ്ങാടിപ്പുറത്ത് അശോകന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ് ന്യുമാഹി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷർമില അഫ്സർ ഉദ്ഘാടനം നിർവ്വഹിച്ചു. ന്യൂ മാഹി വിശ്വകർമ്മ സംഘം പ്രസിഡന്റ്  രാജേന്ദ്രൻ എ, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ സി രേഷ്മ എന്നിവർ ആശംസയും, എ ബി വി എം വനിതാ വിഭാഗം പ്രസിഡന്റ്  രമ്യാ സജിഷ് സ്വാഗതവും, എ ബി വി എം ട്രഷറർ മധുസൂദനൻ നന്ദിയും പറഞ്ഞു. 

യുവജനങ്ങളില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും, ലഹരിവിമുക്‌ത സമൂഹം സൃഷ്‌ടിക്കുന്നതില്‍ പൊതുസമൂഹത്തിന്റെ പങ്കിനെക്കുറിച്ചും സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ പി പി മുഖ്യഭാഷണം നടത്തി.

ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ സഭയിലെ  വിദ്യാർത്ഥികൾക്ക് അനുമോദനവും, ഇ.എൻ. ശ്രീധരൻ ആചാരി സ്‌മാരക പുരസ്കാരവും നൽകി.

സൗപർണിക രാജ് പ്രാർത്ഥന ആലപിച്ചു കൊണ്ട് തുടങ്ങിയ ചടങ്ങിന് എ ബി വി എം വനിതാ വിഭാഗം സെക്രട്ടറി നിഖില രാജേഷ്, യുവജനവിഭാഗം പ്രസിഡന്റ് വിവേക്  കെ വി, എക്സിക്യൂട്ടീവ് മെമ്പർമാരായ സജീഷ് കെ പി, രാജേഷ് ജി വി എന്നിവർ നേതൃത്വം നൽകി.

വളരെ പുതിയ വളരെ പഴയ