അനിയന്ത്രിതമായി പെട്രോൾ പമ്പുകൾ അനുവദിക്കരുത്.


മാഹി: പരിസ്ഥിതി ആഘാതവും, ജനവാസ കേന്ദ്രങ്ങളും, തണ്ണീർ തടങ്ങളുമൊന്നും പരിഗണിക്കാതെ, ആവശ്യപ്പെടുന്നവർക്കെല്ലാം പെട്രോൾ പമ്പുകൾ അനുവദിക്കുന്ന സർക്കാർ നടപടി തിരുത്തണമെന്നും, പ്രവാസികൾക്ക് കേരളത്തിൽ ലഭ്യമാകുന്ന മുഴുവൻ ആനുകുല്യങ്ങളും മാഹിയിൽ ലഭ്യമാക്കണമെന്നും, ചാലക്കര പി.എം. ശ്രീ യു ജി. ഹൈസ്കൂളിന് തൊട്ടടുത്ത സ്വകാര്യ സ്ഥലം അക്വയർ ചെയ്ത് കളിസ്ഥലം നിർമ്മിക്കണമെന്നും ജനശബ്ദം ഭാരവാഹികൾ ലഫ്: ഗവർണ്ണർ കെ. കൈലാസ് നാഥൻ ഐ എ എസിന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ചാലക്കര പുരുഷു , ജനറൽ സെക്രട്ടറി ഇ.കെ. റഫീഖ് എന്നിവരാണ് നിവേദനം നൽകിയത്.

വളരെ പുതിയ വളരെ പഴയ