മാഹി: ഇസ്ളാമിക ചിന്തയുടെ അടിത്തറയും, ശാസ്ത്രീയ വീക്ഷണത്തിന്റെ മേൽക്കൂരയുമാണ് ആധുനിക കാലത്ത് അഭികാമ്യമെന്ന് പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ റാഫി ഐച്ചസ് അഭിപ്രായപ്പെട്ടു. അക്കാദമിക് വിദ്യാഭ്യാസത്തോടൊപ്പം ജീവിതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാവണം. ഇതിന് മദ്രസാ പഠനം അനിവാര്യമാണ്.
മങ്ങാട് അൽ ബിർ" പ്രീ പ്രൈമറി സ്കൂളിൽ പ്ലേ ക്ളാസ് റൂമിന്റെ .ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു റാഫി ഐച്ചസ് മങ്ങാട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഖുത്തു ബിയ്യമദ്രസയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ നടത്തപ്പെടുന്ന "അൽ ബിർ" പ്രീ പ്രൈമറി സ്കൂൾ പാണക്കാട് സയ്യിദ് മുക്താറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് കെ പി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഷുക്കൂർ ഉസ്താദ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി
സഫ്‌വാൻ ബാഖവി മുഖ്യപ്രഭാഷണം നടത്തി . മഹല്ല് ഖത്തീബ് ,സാലിംസഅദി സദർ മുഅല്ലിം ജമാൽ മദനി. മഹല്ല്ട്രഷറർ താജുദ്ദീൻ ഹാജി, മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, ടി.ഇബ്രാഹിംകുട്ടി, ചുണ്ടതറമ്മൽ അസീസ്. അഷറഫ് തയ്യൂള്ളതിൽ കെ പി ശിഹാബ് . കെ പി അബ്ദുറഹ്മാൻ മാസ്റ്റർ, സാദിക്ക് ടി എസ് ഷബീർ ,. പി. പി റമീസ്, പാറമ്മൽ ഫസൽ കുനിയിൽ റഷീദ് സംസാരിച്ചു. റഷീദ് കുനിയിൽ സ്വാഗതവും, കെ പി സിദ്ധീഖ് നന്ദിയും പറഞ്ഞു .
