അഴിയൂർ നാലാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു


 അഴിയൂർ ഗ്രാമപഞ്ചായത്തിലെ മാഹി റെയിൽവേ സ്റ്റേഷൻ ഉൾപ്പെടുന്ന നാലാം വാർഡിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി പുരോഗമിക്കുന്നു. മഴക്കാലത്ത് പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനും പരിസര ശുചിത്വം ഉറപ്പുവരുത്തുന്നതിനുമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വാർഡ് മെമ്പർ മഹിജ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് വാർഡിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നത്. പൊതുസ്ഥലങ്ങളും തോടുകളും വൃത്തിയാക്കുന്നതിനൊപ്പം രോഗബാധകൾ തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി പ്രദേശവാസികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നുണ്ട്.

 

വളരെ പുതിയ വളരെ പഴയ