ന്യൂ മാഹി: പെരിങ്ങാടി മാങ്ങോട്ടും കാവിൽ നിന്നും പതിനെട്ടാംപടി വഴി സ്പിന്നിങ്ങ് മിൽ റോഡിലേക്ക് എത്തുന്ന പ്രധാന പാത തകർച്ചയിൽ. നിലവിൽ കാൽനടയാത്ര പോലും ദുസ്സഹമായ അവസ്ഥയിലാണ് ഈ റോഡ്.
വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് എത്രയും വേഗം ടാറിങ് നടത്തി പ്രദേശവാസികളുടെ യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ദേശവാസികളുടെ പ്രധാന ആവശ്യം.
