മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണന: ബിജെപി സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്തി

 


അഴിയൂർ: നൂറ്റാണ്ടിലേറെ പഴക്കമുള്ള മുക്കാളി റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നിവേദനം നൽകി. കോവിഡിന് മുൻപ് ഉണ്ടായിരുന്ന ആറോളം ട്രെയിനുകളുടെ സ്റ്റോപ്പ് നിർത്തലാക്കിയത് പ്രദേശവാസികളെയും സ്ഥിരം യാത്രക്കാരെയും വലിയ ദുരിതത്തിലാക്കിയിരിക്കുകയാണ്.

ഹാൾട്ട് സ്റ്റേഷനുകളിൽ എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിൽ റെയിൽവേ വിമുഖത കാട്ടുന്ന പശ്ചാത്തലത്തിലാണ് ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ നേതൃത്വം വിഷയത്തിൽ ഇടപെട്ടത്. നേരത്തെ നൽകിയ നിവേദനങ്ങളിലും നടത്തിയ സമരങ്ങളിലും ദക്ഷിണ റെയിൽവേ കാര്യമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സത്വരമായ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന അധ്യക്ഷനെ കണ്ടത്.

ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡൻ്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ്റെ നേതൃത്വത്തിൽ കെ.പി. ജയകുമാറാണ് നിവേദനം സമർപ്പിച്ചത്. റെയിൽവേ മന്ത്രാലയവുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി. ചടങ്ങിൽ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ദിലീപ്, സി.പി. വിപിൻ ചന്ദ്രൻ, രഖിലേഷ് അഴിയൂർ എന്നിവരും സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ