ചാലക്കര സമന്വയ റസിഡൻസ് അസോസിയേഷന്റ നേതൃത്വത്തിൽ ചിത്രരചന - ക്വിസ് മത്സരങ്ങൾ നടത്തി. ചാലക്കര ഇന്ദിരാഗാന്ധി പോളിടെക്നിക്ക് കോളേജിൽ വെച്ച് നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം ചിത്രകാരൻ പി.കെ.ഗോപിനാഥൻ മാസ്റ്റർ നിർവ്വഹിച്ച. സുനിൽ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. സന്ദീപ് പ്രഭാകർ, നസീർ കേളോത്ത് സംസാരിച്ചു.