ബോഡി ഫ്രീസർ ഏറ്റുവാങ്ങൽ ചടങ്ങ് സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി നിർവഹിച്ചു.

 


അഴിയൂർ: കോറോത്ത് റോഡ് വികെ ഹൗസിലെ കമല വി.കെയുടെ പാവന സ്മരണയ്ക്ക് അവരുടെ ഭർത്താവ് ബാബു (SBS), കല്ലറോത്ത് ഇ.എം.എസ് ഭവൻ വായനശാല & ഗ്രന്ഥാലയത്തിന് നൽകുന്ന *ബോഡി ഫ്രീസർ* ബാബുവിൻ്റെ അമ്മയും,കുടുംബാംഗങ്ങളും ചേർന്ന്  കൈമാറി.സി.പി.ഐ.എം ഒഞ്ചിയം ഏരിയ സെക്രട്ടറി സ: ടി.പി.ബിനീഷ് ഏറ്റുവാങ്ങി. സി.പി.ഐ.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗവും, ആറാം വാർഡ് മെമ്പറുമായ പി.ശ്രീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം അഴിയുർ ലോക്കൽ കമ്മിറ്റി അംഗം ബി. സുജിത്ത് സ്വാഗതം പറഞ്ഞു.CPIM അഴിയൂർ ലോക്കൽ സെക്രട്ടറി ടി.കെ.ജയരാജൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.പി അനിൽകുമാർ, കെ.പി.പ്രീജിത്ത് കുമാർ, ലെനീഷ്.കെ, ദിൽഷാദ്.കെ,കെ.എം.പ്രേമൻ,ഏഴാം വാർഡ് മെമ്പർ ശ്രീജിത്ത് പടിക്കൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ