ചോമ്പാൽ മിനി സ്റ്റേഡിയം നവീകരിച്ച് ആധുനിക സൗകര്യങ്ങളോടെ വികസിപ്പിക്കും: ഷാഫി പറമ്പിൽ എം.പി

 


അഴിയൂർ: ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ ആധുനിക അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നടപടി സ്വീകരിക്കുമെന്ന് എം.പി ഷാഫി പറമ്പിൽ അറിയിച്ചു. സംസ്ഥാന സർക്കാർ, എം.എൽ.എ കെ.കെ രമ, അഴിയൂർ ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സ്റ്റേഡിയം വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ബ്ലോക്ക് പഞ്ചായത്ത് അംഗം കോട്ടയിൽ രാധാകൃഷ്ണൻ നൽകിയ സ്റ്റേഡിയം നവീകരണ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേഡിയം സന്ദർശിച്ച എം.പി, ജനപ്രതിനിധികൾ, സാമൂഹിക-രാഷ്ട്രീയ സംഘടനകൾ, സ്പോർട്സ് ക്ലബ് പ്രതിനിധികൾ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം അറിയിച്ചത്.

ഫുട്ബോൾ, വോളിബോൾ, ഷട്ടിൽ കോർട്ടുകൾ, അത്ലറ്റിക്‌സ് മൽസരങ്ങൾക്കുള്ള സൗകര്യങ്ങൾ ഉൾപ്പെടെ ആധുനിക കായിക സൗകര്യങ്ങൾ ഒരുക്കണമെന്ന ആവശ്യമാണ് ചർച്ചയിൽ മുന്നോട്ടുവന്നത്. പദ്ധതിയുടെ ഫണ്ടിംഗും നടപ്പാക്കലും സംബന്ധിച്ച് ഉന്നതതല യോഗം വിളിക്കുമെന്ന് എം.പി അറിയിച്ചു.

ചർച്ചയിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കോട്ടയിൽ രാധാകൃഷ്ണൻ, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, കവിത അനിൽകുമാർ, അനുഷ ആനന്ദസദനം, പി. ബാബുരാജ്, ടി.സി. രാമചന്ദ്രൻ, കെ. അൻവർ ഹാജി, വി.കെ. അനിൽകുമാർ, പി.പി. ഇസ്മായിൽ, ഫിറോസ് കാളാണ്ടി, സാജിദ് നെല്ലോളി, പി.കെ. കോയ, കെ.പി. വിജയൻ, കെ. ശ്രീജേഷ്, കെ.കെ. ഷെറിൻ കുമാർ, എം. ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ