മാഹി: മാഹിയിലെ വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചു വന്നിരുന്ന ഖര മാലിന്യങ്ങൾ നിക്കം ചെയ്യാത്തതിനെതിരെ പരാതി നൽകി.
കഴിഞ്ഞ മൂന്നു മാസത്തോളമായി മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനാൽ പൊതുജനങ്ങൾക്ക് ഗുരുതരമായ ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്.
റോഡരികിൽ നിക്ഷേപിച്ചിരിക്കുന്ന മാലിന്യങ്ങൾ തെരുവ് നായ്ക്കളും മറ്റ് മൃഗങ്ങളും കടിച്ചു വലിക്കുന്നതിനാൽ റോഡിലേക്ക് ചിതറിക്കിടക്കുകയാണ്.
ആയതിനാൽ വീടുകളിലും പൊതുയിടങ്ങളിലുമുള്ള മാലിന്യങ്ങൾ അടിയന്തിരമായി നീക്കം ചെയ്യുന്നതിനായി നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനായ പന്തക്കലിലെ അസീസ് ഹാജി മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകി.
എം.എൽ.എ, കമ്മീഷണർ, മാഹി പോലീസ് സൂപ്രണ്ട്, ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.
