ചൊക്ലി: താഴെ ചൊക്ലി സ്പിന്നിങ്ങ് മിൽ റോഡിൽ നിന്നും കവിയൂർ മേലേ ചൊക്ലി റോഡുമായി ബന്ധിപ്പിക്കുന്ന ബൈപ്പാസ് റോഡിലെ പകുതി ഭാഗം ചെയ്ത ഇന്റർലോക്ക് ഇളകി തുടങ്ങിയതും പകുതി ഭാഗത്തുള്ള ടാർ ഇളകി കുഴികൾ രൂപപ്പെട്ടതും വാഹന യാത്രക്കാർക്ക് ദുരിത യാത്രയാകുന്നു. മുഴുവൻ ഭാഗം കോൺക്രീറ്റ് ചെയ്ത് റോഡ് സംരക്ഷിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.