ന്യൂമാഹി : ന്യൂമാഹി പഞ്ചായത്തിലെ പഴയ ആറാം വാർഡിൽ സ്പിന്നിംഗ് റോഡിലേക്ക് പ്രവേശിക്കുന്നതിന്റെ ഇടതു വശത്ത് സ്ഥിതിചെയ്യുന്ന ബോട്ടിൽ ബൂത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡിലും പരിസരങ്ങളിലും ചിതറി കിടക്കുകയാണ്. ഇതോടെ പ്രദേശം അഴുക്കും ദുര്‍ഗന്ധവും നിറഞ്ഞ നിലയിലായി.
മാലിന്യ കൂമ്പാരങ്ങൾ ആകർഷിച്ച തെരുവ് നായ്ക്കൾ ഇവിടെ കൂട്ടമായി എത്തുന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്. റോഡിൽ മാലിന്യം ചിതറിക്കിടക്കുന്നതിനാൽ യാത്രക്കാർക്കും സമീപവാസികൾക്കും വലിയ ദുരിതമാണ് നേരിടേണ്ടി വരുന്നത്.
പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ട് മാലിന്യം നീക്കം ചെയ്ത് ശുചിത്വം ഉറപ്പാക്കണമെന്ന് നാടുകാർ ആവശ്യപ്പെട്ടു.